എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും; നിതിൻ ഗഡ്‌കരി

By Staff Reporter, Malabar News
MALABARNEWS-GADKARI
Nitin Gadkari
Ajwa Travels

മുംബൈ: സൂക്ഷ്‌മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളില്‍ നിന്നുളള രാജ്യത്തിന്റെ ജിഡിപിയിലേക്കുളള സംഭാവന 40 ശതമാനമായി ഉയർത്താനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നിലവില്‍ ഇത് ജിഡിപിയുടെ 30 ശതമാനമാണ്. ഗ്രാമീണ മേഖലക്കായി പ്രത്യേകമായി ഇണങ്ങുന്ന നൂതനവും ഗവേഷണ അധിഷ്‌ഠിതവുമായ സാങ്കേതിക വിദ്യയിലൂടെ ഗ്രാമങ്ങളിൽ ശാശ്വതമായ മാറ്റം വരുത്താൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രാമീണ മേഖലയിലെയും ഖാദിയിലെയും വ്യവസായങ്ങൾ വാർഷിക അടിസ്‌ഥാനത്തിൽ 88,000 കോടി രൂപ ഉൽപ്പാദിപ്പിക്കുന്നു. ഗ്രാമീണ വ്യവസായങ്ങൾ ഉൽപാദിപ്പിക്കുന്ന ചരക്കുകൾ മികച്ച രീതിയിൽ വിപണനം ചെയ്‌താൽ നന്നായി വിൽപ്പന ഉയർത്താൻ കഴിയും.

ഗ്രാമീണ സമ്പദ് വ്യവസ്‌ഥയിലെ വളർച്ചയുടെ അഭാവം മൂലം സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം ഗ്രാമപ്രദേശങ്ങളിൽ നിന്ന് കുടിയേറ്റമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമീണ ദരിദ്രർക്ക് പ്രയോജനം ലഭിക്കുന്നതിനായി എംഎസ്എംഇ മേഖലയുടെ സംഭാവന 30 ശതമാനത്തിൽ നിന്ന് 40 ശതമാക്കി മാറ്റും. നിലവിൽ 6.5 കോടി എംഎസ്എംഇ യൂണിറ്റുകൾ മേഖലയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: 18ൽ താഴെയുള്ളവരുടെ ലൈംഗിക ബന്ധം; പുതിയ നിരീക്ഷണവുമായി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE