ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.7 ശതമാനം; മാര്‍ച്ച് പാദത്തില്‍ ഇടിവ്

By Staff Reporter, Malabar News
IMF Report About GDP
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ജിഡിപി ഉയര്‍ന്നു. 2021-2022 സാമ്പത്തിക വര്‍ഷത്തെ ജിഡിപി 8.7 ശതമാനമായി. നാഷണല്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.3 ശതമാനം മാത്രമായിരുന്നു. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് കാലഘട്ടത്തില്‍ ജിഡിപി വളര്‍ച്ച 4.1 ശതമാനം വര്‍ധിച്ചിട്ടുണ്ട്. നാലാം നാലാം പാദത്തിലാണ് ഇന്ത്യയുടെ ജിഡിപി 4.1 ശതമാനം വളര്‍ച്ച നേടിയത്.

രണ്ടാം പാദത്തിൽ 8.5 ശതമാനവും ഒന്നാം പാദത്തിൽ 20.3 ശതമാനവുമായിരുന്നു ജിഡിപി വളർച്ച. എന്നാൽ ഈ കാലഘട്ടത്തില്‍ കാര്‍ഷിക-വ്യവസായ മേഖലകള്‍ വളരെയധികം നഷ്‌ടം നേരിട്ടിരുന്നു. പ്രധാന ഉല്‍പാദകരുടെ കയറ്റുമതി നിരോധനം, അസംസ്‌കൃത വസ്‌തുക്കളുടെ ദൗര്‍ലഭ്യം, വിതരണ തടസങ്ങള്‍ എന്നിവയാണ് തിരിച്ചടിയായത്.

Read Also: കള്ളപ്പണം വെളുപ്പിക്കൽ കേസ്; സത്യേന്ദർ ജെയിനിനെ ഇഡി കസ്‌റ്റഡിയിൽ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE