കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഒരാഴ്‌ചത്തെ ഇടിവിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ ഉയർന്നതോടെ വില 45,000 കടന്നു. ഒരുപവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയായി. കഴിഞ്ഞ നാല് ദിവസങ്ങൾകൊണ്ട് 880 രൂപയാണ് പവന് വർധിച്ചത്.
കഴിഞ്ഞ മാസമാണ് സ്വർണവില റെക്കോർഡ് വിലയിലെത്തിയത്. 45,960 രൂപവരെ എത്തിയ വില സർവകാല റെക്കോർഡിലായിരുന്നു. വിപണിയിൽ ഇന്ന് ഒരു ഗ്രാം (22 കാരറ്റ്) സ്വർണത്തിന്റെ വിപണിവില 5655 രൂപയാണ്. ഒരു ഗ്രാം (18 കാരറ്റ്) സ്വർണത്തിന്റെ വില 4690 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. എന്നാൽ, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. രണ്ടുരൂപ വർധിച്ചു 80 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണിവില 103 രൂപയാണ്.
Most Read| ഓക്‌സിജൻ കുറയുന്നു; തളർച്ചയും തലകറക്കവും- തൊഴിലാളികളുടെ ജീവൻ അപകടത്തിൽ