പവന് അരലക്ഷം കടന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

സംസ്‌ഥാനത്ത്‌ പവന് 50,400 രൂപയാണ് ഇന്നത്തെ സ്വർണവില.

By Trainee Reporter, Malabar News
gold price-increase
Ajwa Travels

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് അരലക്ഷം കടന്നു. സംസ്‌ഥാനത്ത്‌ പവന് 50,400 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 130 രൂപ കൂടി 6300 രൂപയിലെത്തി. 1040 രൂപയാണ് പവന് കൂടിയത്.

രാജ്യാന്തര മാർക്കറ്റിൽ ഒരൗൺസ് സ്വർണത്തിന് 2236 ഡോളറാണ് നിലവിലെ വില. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ കണക്കുകൂട്ടൽ.

ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റിൽ സ്വർണവില വർധിക്കാനിടയായത്. സ്വർണ നിക്ഷേപത്തിലേക്ക് കൂടുതൽ പേർ  എത്തിയിട്ടുണ്ടെങ്കിലും വിൽപ്പനയിൽ ഇത് പ്രതിഫലിക്കുന്നില്ലെന്നാണ് സൂചന. മൂന്ന്  ദിവസം കൊണ്ട് 1400 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്.

വിവാഹ സീസൺ ആയതുകൊണ്ടുതന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒരു പവൻ സ്വർണാഭരണം ആയി ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി, ഹാൾമാർക്കിങ് ചാർജസ് ഉൾപ്പടെ 55,000 രൂപയ്‌ക്ക് അടുത്ത് നൽകണം. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്‌ക്കുമെന്ന പ്രതീക്ഷയാണ് സ്വർണവില കുതിപ്പിന് കാരണമായത്.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE