കൊച്ചി: എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നിന്ന് മൽസരിക്കുമെന്ന് സൂചന നൽകി ട്വന്റി ട്വന്റിയുടെ പരസ്യം പത്രങ്ങളിൽ. ഇതിന്റെ ഭാഗമായി ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ അംഗത്വ വിതരണം തുടങ്ങി. ഓൺലൈനിലൂടെ അംഗത്വ വിതരണം നേടാമെന്നും സംസ്ഥാനത്തെ ഇടത്-വലത് മുന്നണികൾക്കെതിരെ മൽസരിക്കുമെന്നും പരസ്യത്തിലൂടെ ട്വന്റി ട്വന്റി സൂചന നൽകുന്നു.
ആധുനിക കേരളത്തിനായി അണി ചേരുക, ട്വന്റി ട്വന്റിയിൽ അംഗമാകുക എന്നാണ് പരസ്യത്തിൽ വ്യക്തമാക്കുന്നത്. കൂടാതെ, തുടക്കം എറണാകുളം ജില്ലയിൽ നിന്നായിരിക്കുമെന്നും കൊച്ചി എഡിഷനുകളിൽ പ്രത്യക്ഷപ്പെട്ട പത്രങ്ങളിലെ പരസ്യങ്ങളിൽ പറയുന്നു.
Also Read: ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം; വിയോജിച്ച് തന്ത്രിയും സർക്കാരും







































