കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി കാണാതായ കെഎസ്ആർടിസി വേണാട് ബസ് ഇന്ന് രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കെഎസ്‌ആർടിസി സ്‌റ്റാൻഡ് പരിസരത്തെ റോഡിൽ പാർക്ക് ചെയ്‌തിരുന്ന RAC 354 (KL15 7508) നമ്പർ ബസാണ് ഇന്നലെ രാത്രി മോഷണം പോയത്.
അർധരാത്രി സർവീസ് നടത്താനായി ടിക്കറ്റും ബോർഡുമായി അധികൃതർ എത്തിയപ്പോഴാണ് ബസ് കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് രാവിലെ 7 മണിയോടെ പാരിപ്പള്ളിയിൽ റോഡരികിൽ പാർക്ക് ചെയ്‌ത നിലയിൽ ബസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
Also Read: കാലടിയിൽ വീണ്ടും നിയമനം വിവാദം; ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്







































