കാലടിയിൽ വീണ്ടും നിയമനം വിവാദം; ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്

By Trainee Reporter, Malabar News
Ajwa Travels

കൊച്ചി: കാലടി സർവകലാശാലയിൽ വീണ്ടും നിയമന വിവാദം. പാർട്ടി സഹയാത്രികക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പറവൂർ ഏരിയ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്. കത്തിൽ പരാമർശിക്കുന്ന ഡോ. സംഗീതക്ക് സർവകലാശാലയിൽ നിയമനം ലഭിച്ചിരുന്നു.

കത്തുമായി വരുന്ന ഡോ. സംഗീത പാർട്ടി സഹയാത്രികയാണ്. ഇവരെ കാലടി സർവകലാശാലയിൽ മലയാളം അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിലേക്ക് അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്. കഴിയാവുന്നത്ര സഹായം ഇവർക്ക് ചെയ്‌ത്‌  കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പറവൂർ ഏരിയ സെക്രട്ടറി അയച്ച കത്താണ്  പുറത്ത് വന്നിരിക്കുന്നത്. മലയാള വിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ മൂന്ന് ഒഴിവുകളാണ് ഉണ്ടായിരുന്നത്. മുസ്‌ലിം സംവരണം (1), ക്രിസ്‌ത്യൻ നാടാർ വിഭാഗം (1), ധീവര വിഭാഗം (1) എന്നിങ്ങനെയായിരുന്നു ഒഴിവുകൾ.

Read also: പിൻവാതിൽ നിയമനം: യുഡിഎഫ് പുതിയ നിയമം കൊണ്ടുവരും; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE