മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി; ഉൽഘാടനം ഇന്ന്

By Team Member, Malabar News
malanadu malabar
Representational image
Ajwa Travels

കാസർഗോഡ് : സംസ്‌ഥാന ടൂറിസം വകുപ്പ് ഒരുക്കിയ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാവിലാക്കടപ്പുറത്ത് പണിത ബോട്ട് ടെർമിനൽ ഇന്ന് വൈകിട്ട് 5 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. കണ്ണൂർ–കാസർകോട് ജില്ലകളിലെ കായലുകളെയും നദികളെയും ബന്ധിപ്പിച്ചാണ് മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി ആരംഭിക്കുന്നത്.

വടക്കൻ കേരളത്തിലെ ഗ്രാമീണ ജീവിതങ്ങളെ അനാവരണം ചെയ്യാനും അടുത്തറിയാനുമാണ്  നദികളെയും  കായലുകളെയും ബന്ധിപ്പിച്ച് വിനോദ-വിജ്‌ഞാന പദ്ധതിയെന്ന നിലയിൽ  മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി ടൂറിസം വകുപ്പ് ആരംഭിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുതൽ കാസർകോട് ജില്ലയിലെ കോട്ടപ്പുറം വരെ സുഗമമായ ജലയാത്രക്ക് വേണ്ടിയാണ് 2.92 കോടി ചിലവിൽ കാസർകോട് ജില്ലയിൽ മാവിലാകടപ്പുറം ബോട്ട് ടെർമിനൽ പൂർത്തിയാക്കിയത്.

ഇന്ന് വൈകുന്നേരം നടക്കുന്ന ഉൽഘാടന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരിക്കും. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ടൂറിസം വകുപ്പ് ഡയറക്‌ടർ പി ബാലകിരൺ റിപ്പോർട് നൽകും.

Read also : തൊഴിലുറപ്പ് ജോലിക്കിടെ നിരോധിത ലഹരിവസ്‌തു ശേഖരം കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE