ന്യൂ ഡെൽഹി: ജിഎസ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കു മേലുള്ള ഏറ്റവും വലിയ രണ്ടാമത്തെ പ്രഹരമാണ് ‘തെറ്റായ’ ചരക്ക് സേവന നികുതി (ജിഎസ്ടി) എന്ന് രാഹുൽ ആരോപിച്ചു. ജിഎസ്ടി ഒരു നികുതി സമ്പ്രദായമല്ല, മറിച്ച് ഇന്ത്യയിലെ ദരിദ്രർക്കെതിരായ ആക്രമണമാണെന്നും ഇതിനെതിരെ രാജ്യത്തെ ജനങ്ങൾ ഐക്യത്തോടെ നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ജിഎസ്ടി യുപിഎയുടെ ആശയമായിരുന്നു. ഒറ്റ നികുതി, കുറഞ്ഞ നികുതി, ശരിയായ, ലളിതമായ നികുതി. എൻഡിഎയുടെ ജിഎസ്ടി തികച്ചും വ്യത്യസ്തമാണ്. 28% വരെ നാല് വ്യത്യസ്ത ടാക്സ് സ്ലാബുകൾ, സങ്കീർണ്ണവും മനസിലാക്കാൻ പ്രയാസവുമാണ്, ”- രാഹുൽ ഗാന്ധി തന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
GDP में ऐतिहासिक गिरावट का एक और बड़ा कारण है- मोदी सरकार का गब्बर सिंह टैक्स (GST)।
इससे बहुत कुछ बर्बाद हुआ जैसे-
▪️लाखों छोटे व्यापार
▪️करोड़ों नौकरियाँ और युवाओं का भविष्य
▪️राज्यों की आर्थिक स्थिति।GST मतलब आर्थिक सर्वनाश।
अधिक जानने के लिए मेरा वीडियो देखें। pic.twitter.com/QdD3HMEqBy
— Rahul Gandhi (@RahulGandhi) September 6, 2020
സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള രാഹുലിന്റെ മൂന്നാമത്തെ വീഡിയോ ആണ് ഇത്. ലഡാക്കിൽ ചൈനീസ് ആക്രമണത്തെക്കുറിച്ച് അഞ്ച് ഭാഗങ്ങളുള്ള പരമ്പര അദ്ദേഹം നേരത്തെ പുറത്തിറക്കിയിരുന്നു.
നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി/ Gross Domestic Product) 23.9 ശതമാനമായി ഇടിഞ്ഞ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പുതിയ വീഡിയോ വരുന്നത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംബ്ലിമെന്റെഷൻ മന്ത്രാലയമാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് മഹാമാരി രാജ്യത്തുടനീളമുള്ള ബിസിനസുകളെയും ഉൽപാദനത്തെയും ബാധിച്ചതാണ് ജിഡിപി ഇടിയാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വൈറസ് പ്രതിസന്ധി മറികടക്കാൻ സർക്കാർ മുന്നോട്ടുവച്ച പാക്കേജുകളൊന്നും ഗുണകരമായില്ല എന്നാണ് വിലയിരുത്തൽ.
ജനുവരി മുതൽ മാർച്ച് വരെ 3.1 ശതമാനം വളർച്ചയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായത്. കഴിഞ്ഞ 8 വർഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ സാമ്പത്തിക വളർച്ചയാണിത്.







































