കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ പരിശോധനയിൽ 8,56,810 രൂപ പിടിച്ചെടുത്തു. കോഴിക്കോട് നോർത്ത്, തിരുവമ്പാടി, കുന്ദമംഗലം ഫ്ളയിങ് സ്ക്വാഡുകളും ബേപ്പൂർ, കുന്ദമംഗലം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. 23,34,080 രൂപയാണ് ജില്ലയിൽ ഇതുവരെ ഇലക്ഷൻ സ്ക്വാഡുകൾ പിടികൂടിയത്. തുക കളക്ടറേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി.
ബേപ്പൂർ സ്റ്റാറ്റിക് സർവൈലൻസ് ടീം 423 ഗ്രാം തങ്കവും പിടികൂടി നല്ലളം പോലീസിന് കൈമാറി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷിതങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ഫ്ളയിങ് സ്ക്വാഡുകളും സർവൈലൻസ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിരുന്നു.
Read also: ‘രണ്ടില’ ജോസിന് തന്നെ; ജോസഫിന്റെ ഹരജി സുപ്രീം കോടതി തള്ളി







































