ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,492 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. തുടർച്ചയായ ആറാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകൾ 20,000 കടക്കുന്നത്. 1.14 കോടി ആളുകൾക്ക് ഇതുവരെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ മൊത്തം കേസുകൾ 1,14,09,831 ആണ്. ഇതുവരെ 1,58,856 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. കഴിഞ്ഞ ദിവസം 131 പുതിയ മരണങ്ങളാണ് റിപ്പോർട് ചെയ്‌തത്. 1.39 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.
രാജ്യത്തെ സജീവ കേസുകൾ 2,23,432 ആണ്. രോഗമുക്‌തി നിരക്ക് 96.65 ശതമാനമാണ്. 1,10,27,543 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. 20,191 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടി.
അതേസമയം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം മാർച്ച് 15 വരെ 22,82,80,763 സാമ്പിളുകൾ പരിശോധിച്ചു. തിങ്കളാഴ്‌ച മാത്രം 8,73,350 സാമ്പിളുകൾ പരിശോധിച്ചു.
രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 3,29,47,432 ഡോസ് വാക്‌സിനുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്.
Read Also: ‘രണ്ടില’ നഷ്‌ടമായി; പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി പിജെ ജോസഫ്






































