‘രണ്ടില’ നഷ്‌ടമായി; പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി പിജെ ജോസഫ്

By Staff Reporter, Malabar News
pj-joseph-against-kpcc-report
പിജെ ജോസഫ്
Ajwa Travels

കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ പരാജയപ്പെട്ട പിജെ ജോസഫ് ഉടൻ പുതിയ പാർട്ടി പ്രഖ്യാപിക്കും. ചിഹ്‌നമായ രണ്ടില കൂടി നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കുന്നത്. കേരള കോൺഗ്രസ് (എം) എന്ന പേര് ജോസ് കെ മാണി സ്വന്തമാക്കിയതോടെ പുതിയ പാർട്ടി രജിസ്‌റ്റർ ചെയ്യാനുള്ള നീക്കങ്ങൾ അണിയറയിലാണ്.

എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയില്ല. എങ്കിലും പുതിയ പാർട്ടിയുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ജോസഫിന്റെ പാർട്ടിയിലും കേരള കോൺഗ്രസ് എന്ന പേരുണ്ടാകുമെന്ന് ഉറപ്പാണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പ് സ്‌ഥാനാർഥികൾ സ്വതന്ത്ര ചിഹ്‌നത്തിൽ മൽസരിക്കേണ്ടിവരും.

അപ്പോഴും വിപ്പ് ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. രജിസ്‌റ്റർ ചെയ്യാത്ത പാർട്ടിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരുപാർട്ടിയിൽ ലയിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.

പാർട്ടിയുടെ പേര് പിന്നീട് മാറ്റുകയും ചെയ്യാം. ചിഹ്‌നവും പേരും സംബന്ധിച്ച തർക്കം കോടതിയിൽ നിലനിൽക്കുന്നതിനാലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫിന് ‘ചെണ്ട’ ചിഹ്‌നം ലഭിച്ചത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ലഭിക്കാൻ സാധ്യതയില്ല.

Read Also: സ്‌ഥാനാർഥി പട്ടികയിൽ ഇഷ്‌ടക്കാരെ തിരുകിക്കയറ്റി; നേതൃത്വത്തിനെതിരെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE