കണ്ണൂർ: സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇരിക്കൂറിലെ കോൺഗ്രസ് തർക്കത്തിന് പരിഹാരം. എ വിഭാഗം നേതാക്കൾ സജീവ് ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. രാജിവെച്ച യുഡിഎഫ് ജില്ലാ ചെയർമാനും മണ്ഡലം – ബ്‌ളോക്ക് ഭാരവാഹികളുമാണ് കണ്‍വെൻഷനിലെത്തുക.
ഉമ്മൻചാണ്ടിയുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്‌ന പരിഹാരമായത്. സ്‌ഥാനാർഥിത്വത്തിൽ ഇടഞ്ഞ് രാജിവെച്ച നേതാക്കൾ രാജി പിൻവലിച്ചുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇരിക്കൂറിനെ ചൊല്ലി കണ്ണൂര്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇന്നലെ ജില്ലയിലെത്തിയിരുന്നു. എലത്തൂരിലെ തർക്കങ്ങളും ഉടൻ തന്നെ പരിഹരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം, എലത്തൂരിലെ യുഡിഎഫ് സ്‌ഥാനാർഥി സുൾഫിക്കർ മയൂരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ് റിപ്പോർട് നൽകി. എലത്തൂരിലെ പ്രശ്‌ന പരിഹാരത്തിന് സ്‌ഥാനാർഥിയെ മാറ്റുക എന്നൊരു മാർഗം മാത്രമേയുള്ളുവെന്നും കെവി തോമസ് കെപിസിസിയെ അറിയിച്ചു. ഇതോടെ അവസാന നിമിഷം യുഡിഎഫ് സ്‌ഥാനാർഥിയെ മാറ്റിയേക്കുമെന്നാണ് വിവരം.
Also Read: പാലായില്‍ ജയിക്കുക മാണി സി കാപ്പന്‍; പിജെ ജോസഫ്








































