തൃശൂർ: ഗുരുവായൂരിലെ ‘കോലീബി‘ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് യുഡിഎഫ് സ്ഥാനാർഥി കെഎൻഎ ഖാദർ. ബിജെപിയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ല. യഥാർഥത്തിൽ സംഭവിച്ചത് ഇടതുപക്ഷത്തിന് വേണ്ടിയുള്ള ഒത്തുകളിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സ്ഥാനാർഥിയുടെ നോമിനേഷൻ സമർപ്പിക്കുന്നത് സ്ഥാനാർഥിയാണ്. അതിന് ആരുടെ സഹായം തേടണമെന്ന് തീരുമാനിക്കേണ്ടതും അവർ തന്നെയാണ്. നോമിനേഷൻ പരിശോധിച്ച് തള്ളുന്നത് അതിന് അധികാരപ്പെട്ടവരാണ്. അതിന് യുഡിഎഫുമായി യാതൊരു ബന്ധവുമില്ല. ഇത്ര അശ്രദ്ധമായി നോമിനേഷൻ നൽകാമോ എന്നൊക്കെ ചോദിക്കേണ്ടത് അവരോട് തന്നെയാണ്. യുഡിഎഫ് അല്ല അതിൽ മറുപടി നൽകേണ്ടത്.
ബിജെപിക്ക് സ്ഥാനാർഥിയില്ലാത്തത് ആർക്ക് ഗുണം ചെയ്യുമെന്നൊന്നും പ്രവചിക്കാൻ താൻ ആളല്ല. ബിജെപിയും ഇടതുപക്ഷവുമായുള്ള ഗുഢാലോചനയുടെ ഭാഗമായിട്ടാണ് നോമിനേഷൻ തള്ളിയത്. താൻ എല്ലാവരോടും വോട്ട് ചോദിക്കും. ഏതെങ്കിലും വോട്ട് വേണ്ടെന്ന് വെക്കാൻ ആർക്ക്, എവിടെ ചെയ്യുമെന്ന് നമുക്ക് അറിയില്ലല്ലോയെന്നും കെഎൻഎ ഖാദർ പറഞ്ഞു.
Read Also:പാലായില്‍ ജയിക്കുക മാണി സി കാപ്പന്; പിജെ ജോസഫ്






































