ഒരാളിൽ നിന്ന് കോവിഡ് പടർന്നത് 45 പേർക്ക്; ഒരു മരണം

By Desk Reporter, Malabar News
UAE Covid_2020 Sep 09
Representational Image
Ajwa Travels

അബുദാബി: യുഎഇയിൽ ഒരാളിൽ നിന്ന് കോവിഡ് 19 പടർന്നത് 45 പേരിലേക്ക്. ഒരാൾ മരിക്കുകയും ചെയ്തു. കോവിഡ് രോ​ഗം ബാധിച്ച വ്യക്തി ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതാണ് ഇത്രയധികം പേർക്ക് രോ​ഗം ബാധിക്കാൻ ഇടയാക്കിയതെന്ന് യുഎഇ അധികൃതർ പറഞ്ഞു. മൂന്നു കുടുംബത്തിലെ 45 പേർക്കാണ് ഒരു വ്യക്തിയിലൂടെ രോ​ഗം പടർന്നത്.

കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഈ വ്യക്തിയോട് ക്വാറന്റൈനിൽ പോകാൻ ആരോ​ഗ്യ വിഭാ​ഗം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇത് അനുസരിക്കാതെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകുകയും പുറത്തിറങ്ങി നടക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഇയാളുടെ ഭാര്യ അടക്കമുള്ളവർക്ക് രോ​ഗം ബാധിച്ചു. ഇവരുടെ കുടുംബത്തിലെ പ്രായംകൂടിയ ഒരാൾ രോ​ഗം ബാധിച്ച് മരിക്കുകയും ചെയ്തു.

ബന്ധുക്കളുമായി കൂടിച്ചേരലുകൾ നടത്തിയതാണ് ഇത്രയും പേർക്ക് രോ​ഗം ബാധിക്കാൻ കാരണമെന്ന് യുഎഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമീദി പറഞ്ഞു. പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും അവരവരുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള കൂടിച്ചേരലുകൾ നിർബന്ധമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News:  പാര്‍ശ്വഫലമെന്ന് സംശയം; ഓക്സ്ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE