റിയാദ്: സൗദി അറേബ്യയിൽ കെട്ടിട നിർമാണ സ്ഥലത്തുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അൽ നസീം ഡിസ്ട്രിക്ടിൽ ആയിരുന്നു അപകടം. ജോലിക്കായി സജ്ജീകരിച്ചിരുന്ന താൽകാലിക നിർമിതികൾ തകർന്ന് വീണാണ് അപകടമുണ്ടായത്. അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ മൂന്ന് തൊഴിലാളികളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൂന്ന് പേരും പാകിസ്ഥാൻ സ്വദേശികളാണെന്നാണ് വിവരം. അസീസിയ പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
Also Read: കോവിഡ് പരിശോധന കിറ്റുകൾ മോഷ്ടിച്ചു; എംബിബിഎസ് വിദ്യാർഥി അറസ്റ്റിൽ







































