ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേർക്കുകൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായ 34ആം ദിവസമാണ് പ്രതിദിന കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. 97,168 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടി.
രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,36,89,453 ആയി ഉയർന്നു. അതേസമയം രോഗമുക്‌തി നിരക്ക് 89.51 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
879 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 1,71,058 ആയി ഉയർന്നു.
നിലവിൽ രാജ്യത്ത് 12,64,698 സജീവമായ കേസുകളാണുള്ളത്. ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത് 1,22,53,697 പേരാണ്. മരണനിരക്ക് 1.25 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ഏപ്രിൽ 12 വരെ 25,92,07,108 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതിൽ 14,00,122 സാമ്പിളുകളും തിങ്കളാഴ്‌ച പരിശോധിച്ചതാണ്.
Read Also: മമതയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂൽ മാറി; സുവേന്ദു അധികാരി







































