ന്യൂഡെൽഹി : രാജ്യത്ത് ഈ മാസം നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റി വെക്കാൻ തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസം 18ആം തീയതിയാണ് നീറ്റ് പിജി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ മാറ്റി വെക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം എംബിബിഎസ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ ഉൾപ്പടെയുള്ളവ മാറ്റിവെച്ചത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നീറ്റ് പിജി പരീക്ഷകൾ മാറ്റി വെച്ചതായി അധികൃതർ വ്യക്തമാക്കിയത്.
Read also : കെഎം ഷാജിയുടെ വീട്ടിലെ റെയ്ഡ്; വിജിലന്‍സ് റിപ്പോർട് സമർപ്പിച്ചു








































