ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ്. ഒൻപതു മാസത്തിനിടയിൽ രണ്ടാം തവണയാണ് യെദിയൂരപ്പ കോവിഡ് ബാധിതനാവുന്നത്. രണ്ട് ദിവസമായി പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ അന്നേ ദിവസം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആണെന്ന് ആയിരുന്നു കണ്ടെത്തിയിരുന്നത്. വീണ്ടും രോഗലക്ഷണങ്ങള്‍ കാണിച്ചതിനാലാണ് അദ്ദേഹത്തെ ഒരിക്കൽക്കൂടി പരിശോധനക്ക് വിധേയനാക്കിയത്.
കടുത്ത പനി മൂലം മണിപ്പാലിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ബെംഗളൂരുവിലെ രാമയ്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലാണ് യെദിയൂരപ്പയ്‌ക്ക് ആദ്യം കോവിഡ് സ്‌ഥിരീകരിച്ചത്. രോഗം ഭേദമായതിന് പിന്നാലെ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസും അദ്ദേഹം സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാൻ മൂന്ന് ദിവസം ശേഷിക്കെയാണ് വീണ്ടും രോഗം സ്‌ഥിരീകരിച്ചത്
Read also: ഹൃദയാഘാതം; നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു