പെൺകുട്ടിയോട് മോശമായി പേരുമായി; യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ചുവന്ന 17-കാരിയോട് മോശമായി പെരുമാറിയതായാണ് കേസ്.

By Trainee Reporter, Malabar News
bs yediyurappa-karnataka
Ajwa Travels

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസ്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ബെംഗളൂരു സദാശിവനഗർ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.  വഞ്ചനാക്കേസിൽ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു അതിക്രമമെന്നാണ് പോലീസ് പറയുന്നത്.

അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ചുവന്ന 17-കാരിയോട് മോശമായി പെരുമാറിയതായാണ് കേസ്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്‌പദമായ സംഭവമെന്നും പോലീസ് അറിയിച്ചു. ഒരു വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയോട് പരാതി പറയാൻ ചെന്നപ്പോഴായിരുന്നു ദുരനുഭവമെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, ആരോപണത്തിൽ ഇതുവരെ യെദ്യൂരപ്പ പ്രതികരിച്ചിട്ടില്ല.

Most Read| പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്രം; പുതുക്കിയ വില പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE