റിയാദ്: ജോലി വഗ്ദാനം ചെയ്ത് 15 ലക്ഷം റിയാൽ തട്ടിയ രണ്ടു സംഘത്തിലെ ഇന്ത്യക്കാരടക്കം 12 പേർ സൗദി പോലീസിന്റെ പിടിയിൽ. ഇവിരിൽ നിന്ന് പണവും സ്വർണാഭരണങ്ങളും 4,800 സിംകാർഡുകളും പിടിച്ചെടുത്തു. പിടിക്കപ്പെട്ടവരിൽ 6 പേർ പാകിസ്ഥാനികളാണ്. 4 ബംഗ്ളാദേശുകാരും 2 ഇന്ത്യക്കാരുമാണ് പിടിയിലായ മറ്റ് പ്രതികൾ.
ജോലി വാഗ്ദാനം ചെയ്ത് വീഡിയോ കോളിലൂടെ അഭിമുഖം നടത്തിയാണ് ഇവർ ഉദ്യോഗാർഥികളെ വലയിൽ ആക്കിയിരുന്നത്. വൻ തുക ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുന്നതോടെ ഇവരുമായുള്ള ബന്ധം വിഛേദിക്കും. ഇത്തരത്തിൽ നിരവധി ഉദ്യോഗാർഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
Also Read: രാജ്യത്ത് കോവിഡ് വ്യാപനം കുറക്കാൻ ലോക്ക്ഡൗൺ മാത്രമാണ് പോംവഴിയെന്ന് ആരോഗ്യ വിദഗ്ധൻ








































