തിരുവനന്തപുരം: തലസ്‌ഥാനത്തെ സപ്ളൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധന. ഗോഡൗണുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വലിയതുറയിലെയും കഴക്കൂട്ടം മേനംകുളത്തെയും ഗോഡൗണുകളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്.
രണ്ടു ഗോഡൗണുകളിലും ഒരുമിച്ചാണ് പരിശോധന ആരംഭിച്ചത്. വലിയതുറയിൽ സ്‌റ്റോക്കിൽപ്പെടാത്ത പല വസ്‌തുക്കളും കണ്ടെത്തിയിട്ടുണ്ട്.അധികമായി സൂക്ഷിച്ച് കേടായ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തി.
ഭക്ഷ്യധാന്യങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരിക്കുന്നതായും റെയ്‌ഡിൽ കണ്ടെത്തി. ക്രമക്കേടുകളിൽ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. ക്രമക്കേടുകളെ കുറിച്ച് വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് റെയ്‌ഡ്.
Read Also: സംസ്‌ഥാനത്തെ ക്വാറന്റെയ്ൻ, ഐസൊലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി







































