കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ വൻ തീപിടിത്തം. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീ പടർന്നത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല.
അതേസമയം, ഇന്ന് ഉച്ചയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപവും തീപിടിത്തം ഉണ്ടായി. റെയിൽവേ ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലിൽ നിന്നാണ് തീ പടർന്നത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തെ തുടർന്ന് കോയമ്പത്തൂർ എക്സ്പ്രസ് മുക്കാൽ മണിക്കൂർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നു. തുടർന്ന് തീ അണച്ചതിന് ശേഷമാണ് ട്രെയിൻ കടത്തിവിട്ടത്.
Most Read: മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; അന്വേഷണം തുടങ്ങി




































