പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലു വയസുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്റെയും അതിരയുടെയും മകൻ റിത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്. സംഭവ നടന്ന വീട്ടിൽ നിന്ന് ബന്ധുവായ യുവതി ദീപ്തി ദാസിനെ കഴുത്തിലും കൈയിലും സ്വയം മുറിവേറ്റ നിലയിലും കണ്ടെത്തി.
യുവതിയെ സാരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് ദാരുണ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈഞരമ്പ് അറുത്ത നിലയിലും കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛൻ മധുസൂദനന്റെ സഹോദരൻ ബാലകൃഷ്ണന്റെ ഭാര്യയാണ് ദീപ്തി ദാസ് (29). മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലും കൈയിലും യുവതി സ്വയം മുറിവേൽപ്പിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ദീപ്തി ദാസ് മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് അറിയിച്ചു.
Most Read| ഗവർണർക്ക് നേരെ പ്രതിഷേധം; പോലീസിന് വീഴ്ച ഉണ്ടായെന്ന് രാജ്ഭവൻ- റിപ്പോർട് തേടും







































