കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവർ ക്ളീനറെ തലക്കടിച്ചു കൊലപ്പെടുത്തി. കണ്ണൂർ നിടുംപൊയിൽ ചുരത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലം സ്വദേശി സിദ്ദിഖ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഡ്രൈവർ നിഷാദ് കണ്ണവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. യാത്രക്കിടെ ഇരുവരും വാക്കേറ്റം ഉണ്ടാവുകയും നിഷാദ് സിദ്ദിഖിനെ ജാക്കി ലിവർ ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു.
Most Read: താനൂർ ബോട്ടപകടം; തിരച്ചിൽ തുടരും- ബോട്ടുടമയെ ഇന്ന് കോടതിയിൽ ഹാജരാക്കും







































