കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു. പൂർണമായും മരക്കമ്പുകൾക്ക് അടിയിൽ കുടുങ്ങി പോയെങ്കിലും ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു. ഇരുവർക്കും പരിക്കുകളില്ല.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ചുരത്തിലെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലെ വീതികുറഞ്ഞ ഭാഗത്ത് വെച്ചായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ടിപ്പർ ഉപയോഗിച്ച് മരം നീക്കി. പിന്നീട് കൽപറ്റയിൽ നിന്നെത്തിയ മിനി ഫയർ ഫോഴ്‌സ് യൂണിറ്റ് മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പൂർണമായും പുനഃസ്‌ഥാപിച്ചത്.
Also Read: ചപ്പക്കാട് കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതം







































