തൃശൂർ: രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തിൽ കമ്മീഷനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. അതിനാൽ ജനാധിപത്യ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണം. എന്നാൽ രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തിൽ ഉണ്ടായത് അത്യപൂര്‍വമായ നടപടിയാണ്. തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നും എ വിജയരാഘവന് തൃശൂരില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ബിജെപി അധികാരത്തില്‍ വന്നശേഷം ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്ഞ ചെയ്യും മുൻപ് തിരഞ്ഞെടുപ്പ് നടക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Read also: ഫഹദ് ചിത്രങ്ങൾക്ക് വിലക്ക്; വാർത്ത അടിസ്ഥാന രഹിതമെന്ന് ഫിയോക്ക്







































