ഫഹദ് ചിത്രങ്ങൾക്ക് വിലക്ക്; വാർത്ത അടിസ്‌ഥാന രഹിതമെന്ന് ഫിയോക്ക്

By Syndicated , Malabar News
fahad
Ajwa Travels

കൊച്ചി: ഒടിടി പ്ളാറ്റ്​ഫോമുകളിൽ തുടർച്ചയായി ചിത്രങ്ങൾ റിലീസ്​ ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ്​ ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്‌ഥാന രഹിതമെന്ന്​​ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്​​. ഫഹദുമായി സംഘടനക്ക് തർക്കമില്ലെന്നും തിയേറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.

ഒടിടി റിലീസുകളോട് ഇനിയും സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്ന് ഫിയോക്ക് സമിതി അറിയിച്ചു എന്നും ഇനി ഒടിടി റിലീസ് ചെയ്‌താൽ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി എന്നായിരുന്നു റിപ്പോർട്.

കഴിഞ്ഞ ദിവസങ്ങളിലായി ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ളിക്‌സ്‌ , ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ളാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്‌തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോൾ ജോജിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രം പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു.

Read also: ‘ട്രാൻസ്‌ജെൻഡര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കണം’; സുപ്രീംകോടതിയില്‍ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE