കൊച്ചി: ഇടപ്പള്ളി സിഗ്‌നലിൽ കൂട്ട വാഹനാപകടം. കെഎസ്ആർടിസി ബസും ശബരിമല തീർഥാടകരുടെ വാഹനവും ഉൾപ്പടെ അപകടത്തിൽപ്പെട്ടു. തീർഥാടകരുടെ വാഹനം ഇടിയുടെ ആഘാതത്തിൽ മിനി വാനിലും ബൈക്കിലും ഇടിച്ചു. ബസിനുള്ളിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു.
കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീർഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു.
Most Read: സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന്; എസ് രാജേന്ദ്രനെതിരായ നടപടി ചർച്ചയാകും






































