വിദ്യാർഥികൾ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവം; രണ്ട് പേർക്കെതിരെ കേസ്

By Desk Reporter, Malabar News
Clash between police and goonda team in Kollam
Rep. Image
Ajwa Travels

കൊച്ചി: ‌ആലുവയിൽ മുട്ടത്തിനടുത്ത് സ്‌കൂൾ വിദ്യാർഥികൾ ഓടിച്ച കാർ കടയിൽ ഇടിച്ച് കയറി ഒരാൾ മരിച്ച സംഭവത്തിൽ രണ്ട് പേർക്ക് എതിരെ കേസ്. കാർ ഉടമ അടക്കം രണ്ട് പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് ആണ് കേസെടുത്തത്. കാർ ഉടമയായ കൊടുങ്ങല്ലൂർ സ്വദേശി അബ്‌ദുൾ ഹക്കീം, കാർ ഓടിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർഥി എന്നിവർക്ക് എതിരെയാണ് ആലുവ പോലീസ് കേസെടുത്തത്.

ഇന്ന് രാവിലെയാണ് ആലുവ മുട്ടം തൈക്കാവിനടുത്ത് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറിയത്. സംഭവത്തിൽ പരിക്കേറ്റ കോമ്പാറ സ്വദേശി അബൂബക്കർ ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് പേർ ചികിൽസയിലാണ്. അപകടം ഉണ്ടാക്കിയ സമയത്ത് കാറിൽ അഞ്ച് കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്.

Most Read:  സമവായനീക്കം ഫലം കണ്ടില്ല; ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE