റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് അടുത്തു വെച്ച് അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്.
വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാര്‍. എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. പരിക്കേറ്റ മറ്റുള്ളവര്‍ ചികിൽസയിലാണ്.
റിയാദില്‍ ഇറങ്ങി ക്വാറന്റീന് പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് മടങ്ങി വരുന്നതിനിടെ ആയിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികളായ ആന്‍സി, പ്രിയങ്ക എന്നിവര്‍ തായിഫിലെ കിങ് ഫൈസല്‍ ആശുപത്രിയിലാണ് ചികിൽസയില്‍ കഴിയുന്നത്. തമിഴ്നാട് സ്വദേശികളായ കുമുദ, രജിത, റോമിയോ കുമാര്‍ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവര്‍.
Entertainment News: ‘ടേക്ക് ഓഫി’നുശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നു



































