‘ടേക്ക് ഓഫി’നുശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നു

By Staff Reporter, Malabar News
Ariyippu movie
Ajwa Travels

കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ‘ടേക്ക് ഓഫി’നുശേഷം വീണ്ടും ഒന്നിക്കുന്നു. ‘അറിയിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ മഹേഷ് തന്നെയാണ് ഒരുക്കുന്നത്. ഷെബിന്‍ ബക്കറിനും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാകുന്നുണ്ട്.

2021 ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നാണ് വിവരം. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍.

സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ തിരക്കിലാണ് മഹേഷ് നാരായണനിപ്പോൾ. ‘മലയൻകുഞ്ഞി’ന്റെ രചനയും ക്യാമറയും എഡിറ്റിംഗും നിർവഹിക്കുന്നത് മഹേഷാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ.

അതേസമയം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘നായാട്ട്’, അപ്പു ഭട്ടതിരിയുടെ ‘നിഴല്‍’, അഷ്‌റഫ് ഹംസയുടെ ‘ഭീമന്റെ വഴി’ എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രങ്ങൾ.

Read Also: ഐഎസ്എൽ; ലീഗ് ഘട്ടത്തിന് ഇന്ന് ആവേശകരമായ അന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE