ഐഎസ്എൽ; ലീഗ് ഘട്ടത്തിന് ഇന്ന് ആവേശകരമായ അന്ത്യം

By Staff Reporter, Malabar News
indian-super-league
Ajwa Travels

ഗോവ: ഐഎസ്എൽ ഏഴാം സീസണിലെ ലീഗ് ഘട്ടത്തിന് ഇന്ന് ആവേശകരമായ അന്ത്യം. അവസാന ദിനം രണ്ട് മൽസരങ്ങൾ നടക്കുമ്പോൾ ഹൈദരാബാദ്-ഗോവ മൽസരം ഇരുടീമുകൾക്കും ജീവൻമരണ പോരാട്ടമാകും. ഗോവക്ക് സമനില പോലും പ്ളേ ഓഫിലേക്ക് വഴി തുറക്കുമെങ്കിലും തോറ്റാൽ അവർ പുറത്താകും.

എന്നാൽ മറുഭാഗത്ത് ഹൈദരാബാദിന് ജയം മാത്രമാണ് പ്ളേ ഓഫ് പ്രവേശനത്തിനുള്ള ഏക മാർഗം. ഇരുടീമുകളും ഒരുങ്ങി ഇറങ്ങുമ്പോൾ മികച്ച പോരാട്ടത്തിന് തന്നെ കളമൊരുങ്ങുകയാണ്. വൈകുന്നേരം 5 മണിക്കാണ് മൽസരം ആരംഭിക്കുക.

അതേസമയം ലീഗിലെ ആദ്യ സ്‌ഥാനക്കാരെ നിശ്‌ചയിക്കുന്ന മൽസരമാണ് രണ്ടാമത് നടക്കുക. ഒന്നാം സ്‌ഥാനക്കാരായ എടികെ മോഹൻബഗാൻ രണ്ടാമതുള്ള മുംബൈ സിറ്റിക്ക് എതിരെ ഇറങ്ങുമ്പോൾ ക്‌ളാസിക് പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇന്ന് ജയിച്ചാൽ മുംബൈ സിറ്റി എടികെയെ മറികടന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്കുള്ള ഷീൽഡ് സ്വന്തമാക്കും. നിലവിൽ എടികെ, മുംബൈ സിറ്റി, നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് എന്നീ ടീമുകളാണ് പ്ളേ ഓഫിലേക്ക് പ്രവേശിച്ച ടീമുകൾ.

Read Also: നരെയ്‌നും ജോജു ജോർജും ഷറഫുദ്ദീനും; ബിഗ് ബഡ്‌ജറ്റ്‌ മൾട്ടി സ്‌റ്റാർ ചിത്രം ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE