കാസർഗോഡ്: കാഞ്ഞങ്ങാട് ദേശീയ പാതയിൽ ചാലിങ്കാലിൽ വാഹനാപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. വിവാഹ ബസും ടെമ്പോ ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നടന്ന വിവാഹത്തിൽ പങ്കെടുത്ത് മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസും ടെമ്പോട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന തൃശൂർ സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Malabar News: സന്ദീപ് വാര്യരുടെ വീട്ടിൽ അജ്ഞാതന് അതിക്രമിച്ചു കയറി; പരാതി







































