ഡെൽഹി: ബോളിവുഡിനെതിരായ ആക്ഷേപങ്ങള്‍ക്കെതിരെ നിര്‍മാതാക്കളുടെ സംഘടന ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നിക്ഷിപ്‌ത താല്‍പര്യങ്ങളാല്‍ ബോളിവുഡിനെ അടച്ചാക്ഷേപിക്കുന്ന റിപബ്ളിക് ടിവി, ടൈംസ് നൗ ചാനലുകള്‍ക്ക് എതിരെയാണ് നിര്‍മാതാക്കളുടെ കൂട്ടായ്‌മ കോടതിയെ സമീപിച്ചത്. ‘ചില മാദ്ധ്യമ സ്‌ഥാപനങ്ങളുടെ നിരുത്തരവാദപരമായ റിപ്പോര്‍ട്ടിങ്ങിന്’ എതിരെയാണ് നിര്‍മാതാക്കളുടെ നീക്കം.
കരണ്‍ ജോഹര്‍, യഷ് രാജ്, ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടേത് അടക്കമുള്ള നിര്‍മാണ കമ്പനികള്‍ കേസില്‍ ഭാഗമായിട്ടുണ്ട്. നാലു സിനിമ വ്യവസായ അസോസിയേഷനുകളും 34 പ്രൊഡ്യൂസര്‍മാരുമാണ് കേസ് നല്‍കിയിട്ടുള്ളത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡ് മുഴുവന്‍ മയക്കയക്കുമരുന്നിന് അടിമകളാണെന്നും നിന്ദ്യരാണെന്നുമൊക്കെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി.
റിപബ്ളിക് ടിവിയുടെ അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി ടൈംസ് നൗവിന്റെ രാഹുല്‍ ശിവ്ശങ്കര്‍, നവിക കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ‘ഇത് രാജ്യത്തെ ഏറ്റവും വൃത്തികെട്ട വ്യവസായമാണ്’ അറേബ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാലും ബോളിവുഡിലെ ഈ മലിനതയും ദുര്‍ഗന്ധവും നീക്കംചെയ്യാന്‍ കഴിയില്ല’ തുടങ്ങിയ പ്രകോപനപരമായ വാക്യങ്ങള്‍ ഉപയോഗിച്ച് ബോളിവുഡിനെ താറടിച്ചു കാണിക്കുന്നു എന്ന് ഹരജിയില്‍ പറയുന്നു.
Read also: ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടര്‍ന്നാല്‍ ചാനല്‍ അടച്ചു പൂട്ടേണ്ടി വരും; സല്‍മാന്‍ ഖാന്‍