കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. നീണ്ടകര സ്വദേശികളായ വിഷ്‌ണു, രതീഷ്, അഖിൽ എന്നിവരാണ് അക്രമം നടത്തിയത്. ഇവർ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം ചികിൽസ നിഷേധിച്ചിട്ടില്ലെന്നും മാസ്‌ക് വെക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും കെജിഎംഒഎ അറിയിച്ചു. പ്രതികളെ പിടികൂടിയില്ലെങ്കിൽ ജില്ല മുഴുവൻ സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ വ്യക്‌തമാക്കി.
ഇന്നലെയാണ് ചികിൽസ നിഷേധിച്ചു എന്നാരോപിച്ച് നീണ്ടകര ആശുപത്രിയിൽ നഴ്സിനും ഡോക്‌ടർക്കും നേരെ യുവാക്കളുടെ ആക്രമണം ഉണ്ടായത്. കമ്പി വടികൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും, ഡോക്‌ടർ ഉണ്ണികൃഷ്‌ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിൽ ഇന്ന് ഒപി ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയില്ലെങ്കിൽ ജില്ല മുഴുവൻ സമരം വ്യാപിപ്പിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.
Most Read: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്






































