എറണാകുളം: ടാറ്റൂ ആർട്ടിസ്റ്റിനെതിരായ പീഡനക്കേസിലെ പ്രതി സുജീഷിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ തെളിവെടുപ്പ് നടത്തുന്നതിനായി 2 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. നിലവിൽ ഒരു വിദേശ വനിത ഉൾപ്പടെ 7 പേരാണ് സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നൽകിയിരിക്കുന്നത്.
ഇൻക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയിൽ വച്ച് 2019ലാണ് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതെന്ന് വിദേശ വനിതാ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കൊച്ചിയിൽ വിദ്യാർഥിനി ആയിരിക്കെയാണ് സംഭവം. വീഡിയോ കോൺഫറൻസിലൂടെ പരാതിക്കാരിയായ വിദേശ വനിതയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
സമൂഹ മാദ്ധ്യമത്തിലൂടെയാണ് ആദ്യം സുജീഷിനെതിരായ ഗുരുതര ആരോപണങ്ങൾ ഒരു യുവതി ഉയർത്തിയത്. അതിന് പിന്നാലെ 2017 മുതലുള്ള പീഡന പരാതികളുമായി കൂടുതൽ യുവതികൾ രംഗത്ത് വരികയായിരുന്നു.
Read also: ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കും; വിദ്യാർഥികൾ