തിരുവനന്തപുരം: ക്‌ളിഫ് ഹൗസിലെ സുരക്ഷാ വീഴ്‌ചയില്‍ നടപടിയായി. മ്യൂസിയം സിഐയേയും എസ്ഐയേയും സ്‌ഥലം മാറ്റി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരക്കാര്‍ എത്തി പ്രതിഷേധിച്ചതിലാണ് സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടി നടപടി.
എആര്‍ ക്യാമ്പിലേക്കാണ് സിഐയേയും എസ്ഐയേയും സ്‌ഥലം മാറ്റിയത്. കൂടാതെ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
മുഖ്യമന്ത്രി വസതിയില്‍ ഉണ്ടായിരിക്കെ പോലീസിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിക്കുക ആയിരുന്നു. സംഭവത്തില്‍ കമ്മീഷണറോടും ഡിസിപിയോടും മുഖ്യമന്ത്രി കാരണം തിരക്കിയിരുന്നു.
ദേവസ്വം ബോര്‍ഡ് ജംഗ്ഷന് സമീപം പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ മറികടന്ന് ക്‌ളിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറി പ്രതിഷേധിക്കുക ആയിരുന്നു. ഗാര്‍ഡ് റൂമിന് മുമ്പിലെത്തി ആയിരുന്നു പ്രതിഷേധം ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്.
Read Also: പാക് പാർലമെന്റിൽ വിളിച്ചത് ‘മോദി’ മുദ്രാവാക്യമല്ല; ഇന്ത്യാ ടിവിയുടെ വാർത്ത വ്യാജം





































