ക്ളിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിച്ചു; നടപടിക്ക് കാരണം സിൽവർ ലൈൻ പ്രതിഷേധം

By Staff Reporter, Malabar News
CLIFF HOUSE
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. ക്ളിഫ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂമും പട്രോളിങ് സംവിധാനവും ആരംഭിച്ചു. ക്ളിഫ് ഹൗസിനേയും മറ്റ് മന്ത്രി മന്ദിരങ്ങളേയും സംരക്ഷിക്കുന്നതിനായി മുഴുവന്‍ സമയ നിരീക്ഷണമുള്ള 33 പുതിയ സിസിടിവി ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ട്.

സില്‍വര്‍ ലൈൻ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് നടപടി. ക്ളിഫ് ഹൗസിന്റെ സുരക്ഷക്കായി 65 പോലീസുകാരെ ഡ്യൂട്ടിയ്‌ക്ക് നിയമിക്കും. അസിസ്‌റ്റന്റ് കമ്മീഷണര്‍ക്കായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ മേല്‍നോട്ടം. ക്ളിഫ് ഹൗസിലെ കണ്‍ട്രോള്‍ റൂമിലെ ജീപ്പിന് പുറമേ സിറ്റി കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള രണ്ട് ജീപ്പുകളും ഇവിടെ പട്രോളിങ് നടത്തും.

നേരത്തെ സില്‍വന്‍ ലൈനുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കാവല്‍ നില്‍ക്കുമ്പോള്‍ ക്ളിഫ് ഹൗസില്‍ ബിജെപി കല്ലിട്ടുവെന്നത് പോലീസിന്റെ വീഴ്‌ചയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് പോലീസ് ആസ്‌ഥാനത്ത് നിന്ന് ക്ളിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ പോയത്. ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ മുതല്‍ ക്ളിഫ് ഹൗസ് വരെ ഏതാണ്ട് 250 മീറ്റര്‍ ദൂരമാണുള്ളത്. ഇത്രയും സ്‌ഥലം സിസിടിവി ക്യാമറയുടെ നീരീക്ഷണത്തിലാക്കാനും ശുപാര്‍ശ നല്‍കിയിരുന്നു.

Read Also: നിർമാണ മേഖലയിൽ വിലക്കയറ്റം അതിരൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE