പാക് പാർലമെന്റിൽ വിളിച്ചത് ‘മോദി’ മുദ്രാവാക്യമല്ല; ഇന്ത്യാ ടിവിയുടെ വാർത്ത വ്യാജം

By Desk Reporter, Malabar News
India-TV_2020-Oct-31
Ajwa Travels

ന്യൂഡെൽഹി: പാകിസ്‌ഥാൻ പാർലമെന്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിച്ചു എന്ന് അവകാശപ്പെട്ട് ഇന്ത്യാ ടിവി ചാനൽ പുറത്തുവിട്ട വാർത്ത വ്യാജം. പാക് പാർലമെന്റിൽ ‘മോദി മോദി’ മുദ്രാവാക്യം വിളിച്ചു എന്നായിരുന്നു ഇന്ത്യാ ടിവി ഒക്‌ടോബർ 28ന് റിപ്പോർട്ട് നൽകിയിരുന്നത്.

“ഇന്ന് ഞാൻ ആദ്യം പാകിസ്‌ഥാൻ പാർലമെന്റിന്റെ ചില ചിത്രങ്ങൾ കാണിക്കാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു കൊണ്ടാണ് ഇന്ത്യാ ടിവി ചാനൽ എഡിറ്റർ ഇൻ ചീഫ് രജത് ശർമ പരിപാടി ആരംഭിച്ചത്. “പാകിസ്‌ഥാൻ പാർലമെന്റിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതു കേട്ടാൽ നിങ്ങളും ഞെട്ടും. നരേന്ദ്ര മോദിയുടെ മുദ്രാവാക്യങ്ങൾ പാക് പാർലമെന്റിൽ ഉയർന്നത് കേട്ടപ്പോൾ ഞാനും ഞെട്ടി” എന്നായിരുന്നു രജത് ശർമ പറഞ്ഞത്.

ഈ വാർത്ത ടൈംസ് നൗവും നൽകിയിരുന്നു. ഡോ. ഹർഷവർധൻ സിം​ഗ്, അർജുൻ സിംഗ് തുടങ്ങിയ നിരവധി ബിജെപി നേതാക്കളും ഇതേ അവകാശവാദവുമായി വീഡിയോ പങ്കുവച്ചിരുന്നു.

എന്നാൽ, ഈ വാർത്ത വ്യാജമാണെന്ന് അൾട്ട് ന്യൂസ്, സ്‌ക്രോൾ ഡോട്ട് ഇൻ എന്നീ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഒക്‌ടോബർ 26ന് പാർലമെന്റിൽ നടന്ന ഒരു ചർച്ചയുമായി ബന്ധപ്പെട്ടതാണ് ഇന്ത്യാ ടിവി പ്രക്ഷേപണം ചെയ്‌ത വീഡിയോ. പാകിസ്‌ഥാന്റെ ദേശീയ ടിവി അപ്‌ലോഡുചെയ്‌ത പാർലമെന്റിന്റെ 1.34 മണിക്കൂർ നീണ്ടു നിൽക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത് യഥാർഥത്തിൽ ഇന്ത്യാ ടിവി പുറത്തുവിട്ട വാർത്തയുടെ വിപരീത സംഭവങ്ങളായിരുന്നു.

Also Read:  ആത്‍മഹത്യകള്‍ വര്‍ധിക്കുന്നു; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കുമായി ആന്ധ്ര സര്‍ക്കാര്‍

‘വോട്ടിങ് വോട്ടിങ്’ എന്നാണ് പാർലമെന്റിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയത്. ഇത് വീഡിയോയിൽ വ്യക്‌തമായി കേൾക്കാൻ സാധിക്കും. പാർലമെന്റിൽ മതനിന്ദ‌ക്കെതിരായ പ്രമേയം പാസാക്കാൻ പാകിസ്‌ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി ശ്രമിക്കുന്നതിനിടെ പ്രതിപക്ഷത്തിലെ ചിലർ ‘വോട്ടിങ് വോട്ടിങ്’ എന്ന് മുദ്രാവാക്യം വിളിക്കുക ആയിരുന്നു. ഇതിനെയാണ് തെറ്റായി വ്യാഖ്യാനിച്ച് മാദ്ധ്യമങ്ങൾ വാർത്ത നൽകിയത്.

വീഡിയോയുടെ പ്രസക്‌ത ഭാ​ഗം:

വാർത്ത വ്യാജമാണെന്ന് തെളിഞ്ഞതോടെ പ്രശാന്ത് ഭൂഷണും മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി രം​ഗത്തെത്തി. നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയിലെ പല ടിവി ചാനലുകളും സർവ സീമകളും ലംഘിച്ചിരിക്കുകയാണ് എന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE