മുംബൈ: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് പ്രശസ്‌ത നടൻ അമോൽ പലേക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെ ദിനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. പലേക്കറുടെ ഭാര്യ സന്ധ്യ ഗോഖലെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും പേടിക്കാനൊന്നുമില്ലെന്നും സന്ധ്യ ഗോഖലെ അറിയിച്ചു. ഇത് അദ്ദേഹത്തിന് സ്‌ഥിരമായി വരുന്ന ആരോഗ്യപ്രശ്നമാണ്. 10 വർഷം മുമ്പ് പോലും അമിതമായ പുകവലി കാരണം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.
നീണ്ട 12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഈയിടെയാണ് ‘200 ഹല്ലാ ഹോ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ ലോകത്തേക്ക് തിരിച്ചുവരവ് നടത്തിയത്.
Most Read: ക്വാറന്റെയ്‌നിൽ ഇളവ്; വിദേശത്ത് നിന്നെത്തുന്നവർക്ക് ഇനി 14 ദിവസം സ്വയം നിരീക്ഷണം







































