ക്വാറന്റെയ്‌നിൽ ഇളവ്; വിദേശത്ത് നിന്നെത്തുന്നവർക്ക് ഇനി 14 ദിവസം സ്വയം നിരീക്ഷണം

By Team Member, Malabar News
14 days Self Monitoring for Expatriates In India From February 14

ന്യൂഡെൽഹി: കോവിഡ് മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകളുമായി കേന്ദ്രം. ഇനിമുതൽ വിദേശത്ത് നിന്നും എത്തുന്ന ആളുകൾക്ക് 7 ദിവസത്തെ ക്വാറന്റെയ്ൻ ആവശ്യമില്ല. പകരം 14 ദിവസം സ്വയം നിരീക്ഷണം മതിയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൂടാതെ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ രോഗലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും വേഗം ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. ഫെബ്രുവരി 14ആം തീയതി മുതലാണ് ഈ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ക്വാറന്റെയ്ൻ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇളവുകൾ നൽകാൻ അധികൃതർ തീരുമാനിച്ചത്. രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളിലും നിലവിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

Read also: കേരളം പോലെ ആകാൻ വോട്ടുചെയ്യൂ; യുപിയോട് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE