കേരളം പോലെ ആകാൻ വോട്ടുചെയ്യൂ; യുപിയോട് വിഡി സതീശൻ

By News Bureau, Malabar News
vd-satheeshan

തിരുവനന്തപുരം: വോട്ടർമാർക്ക് തെറ്റ് പറ്റിയാൽ യുപി കേരളത്തെ പോലെയാകുമെന്ന യോഗിയുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉത്തര്‍പ്രദേശിനോട് കേരളത്തെ പോലെയാകാന്‍ വിഡി സതീശന്‍ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുപി ജനത ബഹുസ്വരത, ഐക്യം, വികസനം എന്നിവ തിരഞ്ഞെടുക്കണം. കേരളീയരും ബംഗാളികളും കശ്‌മീരികളും അഭിമാനിക്കുന്ന ഇന്ത്യക്കാരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ഉത്തർപ്രദേശിലെ ആദ്യഘട്ട തിരെഞ്ഞെടുപ്പിനിടെയാണ് കേരളത്തെ അവഹേളിക്കുന്ന തരത്തിലുള്ള യോഗിയുടെ വിവാദ പരാമർശം. ജനങ്ങൾ വോട്ട് ബിജെപിക്ക് തന്നെ ചെയ്യണമെന്നും പിഴവ് സംഭവിച്ചാൽ കേരളമോ കശ്‌മീരോ ബംഗാളോ പോലെയാകും ഉത്തർപ്രദേശെന്നുമാണ് യോഗിയുടെ പരാമർശം. നിങ്ങളുടെ വോട്ടാണ് യുപിയുടെ ഭാവി തീരുമാനിക്കുന്നത്. വരാനുള്ള വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് ഭീതിയില്ലാതെ കഴിയാനുള്ള ഒന്നാകട്ടെ ഇത്തവണത്തെ വോട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം ആദിത്യനാഥിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്തെത്തിയിരുന്നു. യോഗി ഭയക്കും പോലെ യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല. യുപിയിലെ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കും, ആരോഗ്യ മേഖലയുടെ നിലവാരം ഉയരും. സാമൂഹ്യ ക്ഷേമം ജീവിത നിലവാരം മെച്ചപ്പെടും. പ്രധാനമായി യോജിപ്പുള്ള സമൂഹം ഉണ്ടാകുമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Most Read: ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരം, നിരീക്ഷണത്തിൽ തുടരും; ഡിഎംഒ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE