ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരം, നിരീക്ഷണത്തിൽ തുടരും; ഡിഎംഒ

By News Bureau, Malabar News
Ajwa Travels

പാലക്കാട്: മലമ്പുഴ ചെമ്പോട് മലയിൽ അപകടത്തിൽപെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്നലെ നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിൽസയിലുള്ള ബാബു പറഞ്ഞു.

ബാബു നിരീക്ഷണത്തില്‍ തുടരുമെന്ന് ഡിഎംഒ വ്യക്‌തമാക്കി. പാറയിടുക്കിലേക്കുള്ള വീഴ്‌ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ ബാബുവിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. ഇസിജി അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ മാത്രമാണുള്ളത്; ഡിഎംഒ അറിയിച്ചു.

ബാബുവിന്റെ മാനസികാരോഗ്യം കൂടി പരിഗണിച്ചായിരിക്കും ഡിസ്‌ചാർജ് ചെയ്യുകയ്യെന്നും ഡിഎംഒ കൂട്ടിച്ചേർത്തു.

അതേസമയം വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കില്ല. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിന് പിന്നാലെ കേസെടുക്കാനുള്ള തീരുമാനം മരവിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യ വനപാലകനുമായും ഇക്കാര്യം സംസാരിച്ചുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. നടപടി നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

Most Read: അത്യാഹിത ചികിൽസയില്‍ സ്‌പെഷ്യാലിറ്റിയുമായി കേരളം; പിജി കോഴ്‌സിന് അനുമതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE