മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ്

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മന്ത്രിയുടെ ഓഫിസില്‍ കോവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് അവിടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ മന്ത്രി ഉൾപ്പടെയുള്ളവർക്ക് ആർടിപിസിആർ പരിശോധന നടത്തുകയും കോവിഡ് സ്‌ഥിരീകരിക്കുകയും ആയിരുന്നു.

മന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാര്‍ അറിയിച്ചു.

അതേസമയം വനം, ആരോഗ്യം, ദേവസ്വം മന്ത്രിമാരുടെ ഓഫിസുകളും കോവിഡ് ഭീഷണിയിലാണ്. സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യവും നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസും രോഗ ഭീതിയില്‍ തന്നെയാണ്. ഇതോടെ സെക്രട്ടറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Most Read: മുഖ്യമന്ത്രി സ്‌ഥാനാർഥിയായി സ്വയം പ്രഖ്യാപിക്കുന്നയാളല്ല ആ സ്‌ഥാനത്തിന് അർഹൻ; സോനു സൂദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE