മുഖ്യമന്ത്രി സ്‌ഥാനാർഥിയായി സ്വയം പ്രഖ്യാപിക്കുന്നയാളല്ല ആ സ്‌ഥാനത്തിന് അർഹൻ; സോനു സൂദ്

By Desk Reporter, Malabar News
The Chief Minister is not a self-proclaimed candidate for the post; Sonu Sood
Ajwa Travels

ചണ്ഡീഗഡ്: മുഖ്യമന്ത്രി സ്‌ഥാനാർഥിയായി സ്വയം പ്രഖ്യാപിക്കുന്ന ആളല്ല, ‘യഥാർത്ഥ മുഖ്യമന്ത്രി’ ആ സ്‌ഥാനത്തിരിക്കാൻ അർഹനായിട്ടുള്ള ആളാണെന്ന് നടൻ സോനു സൂദ്. ഇദ്ദേഹത്തിന്റെ പ്രസ്‌താവനയുടെ ഒരു വീഡിയോ കോൺഗ്രസ് തിങ്കളാഴ്‌ച പങ്കിട്ടു.

പഞ്ചാബ് കോൺഗ്രസ് റീട്വീറ്റ് ചെയ്‌ത ട്വിറ്ററിലെ 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ, സോനു സൂദിന്റെ വാക്കുകൾക്ക് ഒപ്പം വിവിധ പരിപാടികളിലും ചടങ്ങുകളിലും മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പങ്കെടുക്കുന്ന ദൃശ്യങ്ങളോടെയാണ് അവസാനിക്കുന്നത്.

“യഥാർഥ മുഖ്യമന്ത്രി അല്ലെങ്കിൽ രാജാവ് എന്ന് പറയുന്നത്, അദ്ദേഹത്തെ മറ്റുള്ളവർ ആ സ്‌ഥാനത്തേക്ക്‌ നിർബന്ധിച്ച് കൊണ്ടുവരുന്ന ആളാണ്. അതിനുവേണ്ടി അദ്ദേഹത്തിന് സമരം ചെയ്യേണ്ട ആവശ്യമില്ല, ഞാനാണ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്നും ഞാൻ ഇതിന് അർഹനാണെന്നും അദ്ദേഹം പറയേണ്ടതില്ല,”- സോനു സൂദ് വീഡിയോയിൽ പറയുന്നു.

ഫെബ്രുവരി 20ന് നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് സംസ്‌ഥാന പാർട്ടി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ആണ് സോനു സൂദിന്റെ വീഡിയോ പുറത്തുവരുന്നത്.

സംസ്‌ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായ ചന്നി, കോൺഗ്രസ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു, അങ്ങനെ ചെയ്യുന്നത് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് മുൻകാലങ്ങളിൽ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി സ്‌ഥാനാർഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. ‘കൂട്ടായ നേതൃത്വത്തിന്’ കീഴിൽ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടും എന്ന് മാത്രമാണ് കോൺഗ്രസ് പറഞ്ഞത്.

Most Read:  ആരോഗ്യ പ്രവർത്തകരുടെ അനാസ്‌ഥ; പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE