ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് തുടക്കമായി; ഉൽഘാടനം നിർവഹിച്ച് മമ്മൂട്ടി

By Desk Reporter, Malabar News
beypore water fest
Ajwa Travels

കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഉൽസവ പ്രതീതിയോടെ തുടക്കമായി. നാലു ദിവസമായി നടക്കുന്ന പരിപാടി നടന്‍ മമ്മൂട്ടി ഓണ്‍ലൈനായി ഉൽഘാടനം ചെയ്‌തു.

ആദ്യദിനം നാവിക സേനയുടെ അഭ്യാസപ്രകടനവും നാടന്‍ തോണികളുടെ തുഴച്ചില്‍ മൽസരവും വലയെറിയല്‍ മൽസരവുമെല്ലാം നടന്നു. മൽസരങ്ങള്‍ കാണാന്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

ഉൽഘാടനത്തോട് അനുബന്ധിച്ച് രക്ഷാപ്രവര്‍ത്തന ദൗത്യം, ഇന്ത്യന്‍ നേവി പ്രദര്‍ശിപ്പിച്ചു. ഇതിന് പിന്നാലെയാണ് തദ്ദേശിയര്‍ക്കായുള്ള ഡിങ്കി ബോട്ട് റേസും വലയെറിഞ്ഞുള്ള മീന്‍ പിടുത്ത മൽസരവും അരങ്ങേറിയത്.

ഏഴിമല നാവിക അക്കാദമിയുടെ മ്യൂസിക് ബാന്റായിരുന്നു പരിപാടിയിലെ മറ്റൊരു ആകര്‍ഷണം.

ജലമേളയിലൂടെ ടൂറിസം മേഖലയുടെ കുതിപ്പാണ് സർക്കാർ ലക്ഷ്യമിടുന്നത്. മേളയുടെ ഭാഗമായി മലബാറിലെ ആദ്യത്തെ ചുരുളൻ വള്ളം കഴിഞ്ഞ ദിവസം വെള്ളത്തിലിറക്കിയിരുന്നു. ഇന്ത്യൻ നാവികസേനയുടെ അഭിമാന താരമായ കമാൻഡർ അഭിലാഷ് ടോമിയാണ് ഇവന്റ് ക്യുറേറ്റർ. ജെല്ലിഫിഷ് വാട്ടർസ്‌പോൺസർ ആണ് സാഹസിക വാട്ടർ സ്‌പോർട്‌സ് ഇനങ്ങൾ നടത്തുക.

ബേപ്പൂര്‍ എംഎല്‍എ കൂടിയായ ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ഒന്നാമത് ബേപ്പൂര്‍ ഫെസ്‌റ്റ് നടന്നത്. വരും വർഷങ്ങളിലും ഫെസ്‌റ്റ് നടത്തുമെന്ന് മന്ത്രി നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Most Read: പോലീസിനെതിരായ ആക്രമണം; ഇന്ന് കൂടുതൽ അറസ്‌റ്റുണ്ടാകും, അന്വേഷണം തുടരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE