നടി നൂർ മാളബിക ദാസ്‌ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് സിനിമാ സംഘടന

മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്.

By Trainee Reporter, Malabar News
Noor Malabika Das
നൂർ മാളബിക ദാസ്
Ajwa Travels

മുംബൈ: ബോളിവുഡ് നടിയും മോഡലുമായ നൂർ മാളബിക ദാസനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ലോഖണ്ഡവാലയിലെ ഫ്‌ളാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്.

ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവർത്തകരുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടു. ഫ്ളാറ്റിൽ നിന്ന് ദുർഗന്ധമുണ്ടായതിൽ സംശയം തോന്നിയ തൊട്ടടുത്ത ഫ്‌ളാറ്റിലെ താമസക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് വാതിലിന്റെ പൂട്ട് പൊളിച്ചു അകത്തുകയറിയ പോലീസാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർഥ്‌ ആശുപത്രിയിലേക്ക് മാറ്റി. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിനിമാ പ്രവർത്തകർക്കിടയിൽ ആത്‍മഹത്യകളുടെ എണ്ണം വർധിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും ആവശ്യപ്പെട്ടു.

അസം സ്വദേശിയായ നൂർ അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുൻപ് ഖത്തർ എയർവേഴ്‌സിൽ എയർ ഹോസ്‌റ്റസായിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയിലിൽ ശ്രദ്ധേയമായ വേഷം നൂർ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാൻ, വാക്ക്‌മാൻ തുടങ്ങിയ നിരവധി വെബ് സീരീസുകളിലും നൂർ അഭിനയിച്ചിട്ടുണ്ട്.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE