തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ സന്തോഷമെന്ന് പ്രധാന സാക്ഷിയായ അടയ്‌ക്കാ രാജുവിന്റെ പ്രതികരണം. അഭയക്ക് നീതി കിട്ടണമെന്നും ദൈവത്തിന്റെ കൃപയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സാക്ഷിയായ ഇദ്ദേഹത്തിന്റെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു.
ആ കുഞ്ഞിന് നീതികിട്ടിയില്ലേ, എനിക്ക് അത് മതി,’ അടയ്‌ക്കാ രാജു വ്യക്‌തമാക്കി. കാണാതായി പോകുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങളുടെ അവസ്‌ഥ ആലോചിക്കണമെന്നും അടയ്‌ക്കാ രാജു പറഞ്ഞു. കൂടാതെ നിരവധി ആളുകള്‍ മൊഴി മാറ്റി പറയാന്‍ തനിക്ക് കോടികള്‍ വാഗ്‌ദാനം ചെയ്‌തുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇപ്പോഴും താന്‍ മൂന്ന് സെന്റിലാണ് ജീവിക്കുന്നതെന്നും ഭാര്യയും നാല് മക്കളും ഉണ്ടെന്നും പറഞ്ഞ രാജു വിധിയില്‍ സന്തോഷമുണ്ടെന്നും വ്യക്‌തമാക്കി.
‘എനിക്കും പെണ്‍കുട്ടികളുണ്ട്, അയല്‍പകത്തും പെണ്‍കുട്ടികളുണ്ട്, ആര്‍ക്കും ഒരു ദോഷവും വരരുത്, എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ഞിന് നീതി കിട്ടണമെന്നത്, ഇപ്പോള്‍ സന്തോഷമുണ്ട്, രാജു പറഞ്ഞു.
ഏറെ കോളിളക്കം സൃഷ്‌ടിച്ച അഭയ കൊലക്കേസില്‍ ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഇന്ന് സിബിഐ വിധി പറഞ്ഞത്. കേസില്‍ ഫാ. തോമസ് എം കോട്ടൂരും സിസ്‌റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൊലക്കുറ്റം തെളിഞ്ഞതായി പറഞ്ഞ കോടതി പ്രതികളുടെ ശിക്ഷ നാളെ വിധിക്കുമെന്ന് അറിയിച്ചു. മാത്രവുമല്ല പ്രതികള്‍ക്കെതിരെ ശക്‌തമായ സാഹചര്യ തെളിവുകളുണ്ടെന്നും കോടതി വ്യക്‌തമാക്കി.
Read Also: മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍എസ്എസ്