മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍എസ്എസ്

By Desk Reporter, Malabar News
Malabar-News_Pinarayi-Vijayan,-Sukumaran-Nair
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി എന്‍എസ്എസ് ബഹിഷ്‌കരിച്ചു. തങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണം. മുഖ്യമന്ത്രിക്കൊപ്പം രാവിലെ 8.30ന് പ്രാതലിനുള്ള ക്ഷണമാണ് നിരസിച്ചത്.

എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്തതു കൊണ്ടാണ് ബഹിഷ്‌കരണമെന്ന് കൊല്ലം താലൂക്ക് യൂണിയന്‍ പ്രതികരിച്ചു. മുന്നോക്ക സംവരണം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്‌ച വരുത്തിയെന്നും മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം നടപ്പിലാക്കിയില്ലെന്നുമാണ് എന്‍എസ്എസിന്റെ ആരോപണം. ദേവസ്വം ബോര്‍ഡിന്റെ നടത്തിപ്പിലുള്ള അതൃപ്‌തിയും എന്‍എസ്എസ് രേഖപ്പെടുത്തി.

എന്‍എസ്എസ് കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡണ്ടിനെയാണ് മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. സർക്കാർ മുന്നോക്ക സംവരണം നടപ്പാക്കിയതിന് പിന്നാലെ മുന്‍കാല പ്രാബല്യത്തോടെ സംവരണം നടപ്പിലാക്കണമെന്ന് നേരത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു.

Also Read:  എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകള്‍; സിലബസ് വെട്ടിച്ചുരുക്കില്ല, പകരം ഓപ്ഷനുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE